റെക്കോർഡ് സ്വന്തമാക്കി ഗർണാച്ചോ
ഗോളിനുശേഷം തന്റെ ഐഡൽ റൊണാൾഡോയുടെ ട്രേഡ് മാർക്ക് സെലിബ്രേഷനായ "suii" ചെയ്ത്കൊണ്ടാണ് തന്റെ ഗോളിനെ ഗർണാച്ചോ ആഘോഷിച്ചത്.
ഗുഡിസൺ പാർക്കിലെ ക്ലോക്കിലെ സമയം മൂന്ന് മിനിറ്റിൽ താഴെ , പ്രീമിയർ ലീഗിൽ തങ്ങൾക്ക് വിധിച്ച 10-പോയിന്റ് പെനാൽറ്റിക്കെതിരെ പ്രതിഷേധിച്ച എവർട്ടൻ കാണികളെ അർജന്റീനയുടെ വിംഗർ നിശബ്ദമാക്കിയപ്പോൾ പിറന്നത് യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനായി റൊണാൾഡോ നേടിയ അത്ഭുത ഗോളിന്റെ കാർബൺ കോപ്പിയാണ്.
ഡിയഗോ ഡലോട്ടിന്റെ ക്രോസ്സ് വലിയ പ്രശനങ്ങളൊന്നും ഉണ്ടാക്കില്ല എന്ന് വിചാരിച്ചിരുന്ന കാണികളെ സ്ഥബ്ധരാക്കികൊണ്ടുള്ള ബുള്ളറ്റ് ഷോട്ട് പിക്ക്ഫോഡിനെയും മറികടന്നു വല കുലുക്കിയപ്പോൾ പിറന്നത് ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ.2011 ൽ സിറ്റിക്കെതിരെ റൂണി നേടിയ ഗോളിനോടൊപ്പം കടപിടിക്കന്ന മനോഹരമായ ഗോൾ.
ഗോളിനുശേഷം തന്റെ ഐഡൽ റൊണാൾഡോയുടെ ട്രേഡ് മാർക്ക് സെലിബ്രേഷനായ suiii ചെയ്ത്കൊണ്ടാണ് തന്റെ ഗോളിനെ ഗർണാച്ചോ ആഘോഷിച്ചത്.
ഈ ഗോളോടുകൂടി ഗുഡിസൺ പാർക്കിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് താരം എന്ന റെക്കോർഡും ഗാർണാച്ചോ സ്വന്തമാക്കി.19 വർഷവും 293 ദിവസവും പ്രായമുള്ളപ്പോൾ റൂണി 2005 ൽ നേടിയ ഗോളാണ് 19 വർഷവും 148 ദിവസവും മാത്രം പ്രായമുള്ള ഗാർണാച്ചോ മറികടന്നത്.